Skip to main content

പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സിറ്റിംഗ്

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി
സിറ്റിംഗ്  എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടന്നു. അതോറിറ്റി  അംഗം അരവിന്ദബാബുവിന്റെ നേതൃത്വത്തിൽ നടന്ന  സിറ്റിങ്ങിൽ  നാലു പരാതികളാണ് പരിഗണിച്ചത്. ഒരു കേസ്  അന്തിമ തീരുമാനത്തിലെത്തുകയും  ശേഷിക്കുന്ന മൂന്ന് പരാതികൾ കൂടുതൽ വിശദാംശം സ്വീകരിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി   മാറ്റിവെക്കുകയും ചെയ്തു.
 പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനാണ് അതോറിറ്റി സിറ്റിങ്ങുകൾ നടത്തി വരുന്നത്. പൊതുജനങ്ങൾക്ക് പൊലീസിൽ നിന്നുമുണ്ടാകുന്ന ദുരനുഭവങ്ങൾ അതോറിറ്റിക്ക് മുമ്പാകെ സമർപ്പിക്കാവുന്നതാണ്.

date