Skip to main content

വിവാഹത്തിനു മുമ്പ് ദമ്പതികള്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിങിന് വിധേയമാവണം-വനിത കമ്മീഷന്‍ 55 പരാതികള്‍ ലഭിച്ചു.  12 എണ്ണം പരിഹരിച്ചു

വിവാഹത്തിനു മുമ്പ് ദമ്പതികള്‍ നിര്‍ബന്ധമായും പ്രീ മാരിറ്റല്‍ കൗണ്‍സിലിങിന് വിധേയമാവണമെന്ന് വനിത കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്നങ്ങള്‍ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നില്‍ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ദമ്പതികള്‍ വിവാഹ പൂര്‍വ്വ കണ്‍സിലിങിനു വിധേയമാവണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
55 പരാതികളാണ് അദാലത്തില്‍ സ്വീകരിച്ചത്. ഇതില്‍ 12 പരാതികള്‍ പരിഹരിച്ചു. 43 പരാതികള്‍ അടുത്ത അദാലത്തിലോക്ക് മാറ്റി. വനിതാ സെല്‍ എ.എസ്.ഐ ശ്രീപ്രിയ, വനിതാ സി.പി.ഒ അനീഷ, അഡ്വ.  കെ.ജി. സ്റ്റിനിയ,കൗണ്‍സിലര്‍മാരായ സ്റ്റെഫി, ഡിംപിള്‍ എന്നിവരും അദാലത്തില്‍   പങ്കെടുത്തു.

date