Post Category
വിദ്യാര്‍ഥികളെ അനുമോദിച്ചു
പ്ലസ് ടു പരീക്ഷയിലും വിവിധ വിഷയങ്ങളിലും ഉന്നത വിജയം നേടിയതും വിവിധ തൊഴില്‍ മേഖലയില്‍ പ്രവേശിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
അഗളി ഡിവൈ.എസ്.പി ആര്‍ അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അയലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡാലി ജോണ്‍, കേണല്‍ ഗണപതി, ന്യൂ ജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ഗണേഷ്, എസ്. ശ്രുതി, ലൈബ്രേറിയന്‍ സ്ലീന എസ്, പിടിഎ പ്രതിനിധി മാലിനി, പൂര്‍വ്വ വിദ്യാര്‍ഥി അതുല്‍ കൃഷ്ണ, യൂണിയന്‍ പ്രതിനിധി അമല്‍ കൃഷ്ണ, എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments