Skip to main content
ജലബജറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സി.കെ അനുവിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം

ജലബജറ്റുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

ഹരിത കേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ജല ബജറ്റ് തയ്യാറാക്കുന്നു. ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ബ്ലോക്ക്തല സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി കെ അനു ഉദ്ഘാടനം ചെയ്തു. ജലബജറ്റിനെ കുറിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍  ജി അനില്‍കുമാര്‍ വിശദീകരിച്ചു. ജലലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. ബ്ലോക്ക് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സമയബന്ധിതമായി ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ്  ടി. പ്രസന്നകുമാരി, നിരണം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജനപ്രതിനിധികള്‍, ബ്ലോക്ക്  ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date