കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി
മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോസമൃദ്ധി-എന്‍.എല്‍.എം 2024-2025 സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ ജില്ലയിൽ നിന്ന് 500 പശുക്കൾ/ എരുമകൾ/ കിടാരികള്‍ എന്നിവയെ ഇന്‍ഷുര്‍ ചെയ്യാം. ഈ
പദ്ധതിയില്‍ കന്നുകാലികളുടെ മരണത്തിനുള്ള പരിരക്ഷ, പി.റ്റി.ഡി പരിരക്ഷ, ഇന്‍ഷൂറന്‍സ് ചെയ്ത ഉരുവിന്റെ ഉടമയ്ക്ക് അപകട മരണം/പെര്‍മനന്റ് ടോട്ടല്‍ ഡിസെബിലിറ്റി പരിരക്ഷ എന്നിവ നല്‍കുന്നു.
രണ്ടു മുതല്‍ 10 വയസ്സ് വരെ പ്രായമുള്ളതും പ്രതിദിനം കുറഞ്ഞത് ഏഴു ലിറ്റര്‍ ഉല്‍പ്പാദന ശേഷിയുള്ളതുമായ പശുക്കള്‍/എരുമകള്‍, ഏഴു മാസത്തിന് മുകളിലുള്ള കിടാരികള്‍ എന്നിവയെ ഒരു വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ ഇന്‍ഷുര്‍ ചെയ്യാം. 65,000 രൂപ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വര്‍ഷത്തേക്ക് ജനറൽ വിഭാഗത്തിന് 1356 രൂപയും, എസ്.സി, എസ്ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതം .
മൂന്ന് വര്‍ഷത്തേക്ക് ജനറൽ വിഭാഗത്തിന് 3319 രൂപയും, എസ്.സി, എസ്ടി വിഭാഗത്തിന് 1892 രൂപയുമാണ് .
താൽപര്യമുള്ളവർ അടുത്തുള്ള
മൃഗാശുപത്രിയില്‍ ബന്ധപ്പെടുക.
(പിആർ/എഎൽപി/1828)
- Log in to post comments