Skip to main content

എം.എസ്.എം.ഇ ദിനാഘോഷം: ക്വിസ് മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര എം.എസ്.എം.ഇ (മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസസ്) ദിനത്തോടനുബന്ധിച്ച് വ്യവസായ വകുപ്പിന്റെയും കെ.ഇ.ആര്‍.എയുടെയും (Kerala Climate Resilient Agri-Value Chain Moderation) ആഭിമുഖ്യത്തില്‍ കഞ്ചിക്കോട് ഐ.ഐ.ടി. കാമ്പസില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നിലവിലെ പദ്ധതികള്‍, മൂല്യവര്‍ദ്ധിത കാര്‍ഷിക/വ്യവസായ ഉത്പാദന സംരംഭങ്ങള്‍, തോട്ടം വ്യവസായം, പുതിയ വ്യവസായ നയം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം.'Aryse Kerala' എന്ന പേരില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ 27 സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദ, പി.ജി., ഡിപ്ലോമ, ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ഐ.ഐ.ടി. അഡൈ്വസര്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. മാധവന്‍ ഉണ്ണി എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ജി. പ്രണാപ് മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ പാലക്കാട് ലീഡ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടുവായൂര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനവും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

date