Skip to main content

യുവ സാഹിത്യ ക്യാമ്പ്

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍)ജൂലൈ 10 ന് മുന്‍പ്  ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയക്കണം.

സൃഷ്ടി കര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്.മുമ്പ്
പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ഐ.ഡി ഇവയില്‍ ഏതെങ്കിലുംഒരെണ്ണം) ബയോഡേറ്റാ, വാട്‌സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കേണ്ടതാണ്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.ഇമെയില്‍:sahithyacamp1@gmail.com.

രചനകള്‍ അയയ്‌ക്കേണ്ട തപാല്‍വിലാസം.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി
വിവേകാനന്ദ യൂത്ത്‌സെന്റര്‍, കുടപ്പനകുന്ന് പി.ഒ, നിയര്‍ ദൂരദര്‍ശന്‍കേന്ദ്രം, തിരുവനന്തപുരം-43

(പിആർ/എഎൽപി/1836)

date