Skip to main content

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിക്കും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ 26) രാവിലെ 10 മണിയ്ക്ക്  
ആലപ്പുഴ നിയമസഭാ മണ്‌ഡലത്തിലെ
കാട്ടൂർ ഹോളി ഫാമിലി എച്ച് എസ് എസിൽ പി പി ചിത്തരഞ്ജൻ എം എൽ എ  നിർവഹിക്കും.

ജില്ലാ ഭരണകൂടം,  ജില്ലാ സാമൂഹ്യനീതി ഓഫീസ് (നശാമുക്ത് ഭാരത് അഭിയാൻ ക്യാംപയിൻ), പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് (വിമുക്തി മിഷൻ) എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ ജി രാജേശ്വരി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. മുൻ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും.

ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി, പാവ നാടക വണ്ടി തോൽപ്പാവക്കുത്ത് ലഹരി വിരുദ്ധ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ, കൗൺസിലിംഗ്, സിഗ്നേച്ചർ ക്യാംപയിൻ, മോക്ഡ്രിൽ, ക്വിസ് മത്സരം, സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിക്കുന്ന സുംബാ ഡാൻസ്, മറ്റ് കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.

date