വായന പ്രോത്സാഹിപ്പിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡ് - അപേക്ഷ 30നകം
വായന പ്രോത്സാഹിപ്പിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്-ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സമൂഹത്തില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ന്നും നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുക. ഇത് സംബന്ധിച്ച വെള്ളക്കടലാസില്‍ ഒരു പുറത്തില്‍ കവിയാത്ത വിധം തയ്യാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട ഫോട്ടോകള്‍, യൂത്ത്ക്ലബ് ഭാരവാഹികളുടെ ഫോണ്‍നമ്പര്‍ സഹിതമുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ജൂണ്‍ 30-നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ഗ്രൗണ്ട് ഫ്‌ളോര്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയൊ എത്തിക്കണം. രജിസ്റ്റര്‍ ചെയ്ത അംഗീകൃത ക്ലബുകളാണ് അപേക്ഷിക്കേണ്ടത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000,2500,1500 എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് ലഭിക്കും. ഫോണ്‍- 0491-2505329
- Log in to post comments