Post Category
125 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 125 കിലോ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പഞ്ചായത്ത് പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മലിനജലം ഒഴുക്കിയ സ്ഥാപനത്തിനെതിരെയും നടപടിയെടുത്തു. 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ജോയിന്റ് ബി. ഡി. ഒ. ബിന്ദു വി നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ. എസ്. വിനോദ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം.ബി. നിഷാദ് ,
മലിനീകരണ നിയന്ത്രണ ബോർഡ്
ഉദ്യോഗസ്ഥൻ യമുനേശൻ ഹെൽത്ത് ഇൻസ്പെക്ടർ അൻസലാ, ഐ.ആർ.ടി.സി. കോ ഓർഡിനേറ്റർ ഷീമാ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാകുമെന്നും സ്ക്വാഡ് അറിയിച്ചു.
date
- Log in to post comments