Skip to main content

മണ്‍സൂണ്‍ ടൂറിസം റീല്‍സ് മത്സരം-ജൂലൈ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം

 

പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും, വിനോദസഞ്ചാര വകുപ്പും, ടൂറിസം ക്ലബ്ബും സംയുക്തമായി  ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ടൂറിസം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ക്യൂ. ആര്‍. കോഡ്/ഇ മെയില്‍/ ഫോണ്‍ ഇവയിലൂടെ രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും, രണ്ടാം സമ്മാനമായി അയ്യായിരം രൂപയും ലഭിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2538996, 9447945575, info@dtpcpalakkad.com.

date