ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ വായ്പ
മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി സംഘങ്ങളിൽ അംഗങ്ങളായുള്ള ന്യൂനപക്ഷ വിഭാഗക്കാരുടെ മക്കളുടെ പഠനാവശ്യത്തിന് മത്സ്യഫെഡ് ദേശീയ ന്യൂനപക്ഷ വികസന കോർപറേഷൻ (എൻ.എം.ഡി.എഫ്.സി) വിദ്യാഭ്യാസ വായ്‌പ നൽകും. അഞ്ച് വർഷത്തിൽ അധികരിക്കാത്ത തൊഴിലധിഷ്‌ഠിത സാങ്കേതിക കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കുമാണ് വായ്‌പ ലഭിക്കുക. രാജ്യത്തിനകത്ത് തന്നെയുള്ള കോഴ്‌സുകൾക്ക് 20 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കുന്നതിന് 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് മൂന്ന് ശതമാനം വാർഷിക പലിശ നിരക്കിലും എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എട്ട് ശതമാനം വാർഷിക പലിശ നിരക്കിലുമാണ് വായ്‌പ നൽകുന്നത്. എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വനിതകൾക്ക് മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. ഫോൺ : 0487 2396106, 9526041111, 9495318629.
- Log in to post comments