Skip to main content

ഗതാഗത തടസപ്പെടും

 

കൊട്ടേക്കാട് മുണ്ടുർ റോഡിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 26 മുതൽ ആട്ടോർ സെന്റർ മുതൽ കുറ്റൂർ സെന്റർ വരെ വാഹന ഗതാഗതം പൂർണ്ണമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം പുഴക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാമ്പൂർ സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പുത്തിശേരി അമ്പലം വഴി കുറ്റൂർ സെന്ററിൽ പ്രവേശിക്കണം. മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കുറ്റൂർ സെന്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എം.എൽ.എ റോഡ് വഴി പോകണം.

date