Skip to main content

ഹാന്‍ഡ്ലൂം ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി 

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ടെക്‌സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രിക്ക്  അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഭാഗത്തില്‍ കണക്ക്, കെസ്ട്രി, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ടി.സി, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്യൂണിറ്റി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ തോട്ടട കിഴുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ഓഫീസില്‍ ലഭിക്കണം. അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാ ഫോം www.iihtkannur.ac.in വെബ് സൈറ്റിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ലഭിക്കും.

date