Skip to main content

കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡി ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷ ബിരുദ കോഴ്സുകളായ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍, ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ബിരുദാനന്തര ബിരുദ കോഴ്സുകളായ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നിവക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല സൈറ്റ്, www.ihrdadmission.org എന്നിവയിലൂടെ അപേക്ഷിക്കാം. എസ് സി, എസ് ടി, ഒഇസി, ഒബിസി(എച്ച്) ഫിഷര്‍മെന്‍ എന്നീ വിഭാഗത്തിന് ഫീസ് ആനുകൂല്യം, ലംപ്‌സം ഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍: 8547005052,9961416202, 9447596129. 

date