പ്ലൈവുഡ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍; വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
പ്ലൈവുഡ് നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേര്‍ന്നു.
നിലിവിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, അഗ്നിരക്ഷാ സംവിധാനങ്ങള്‍, മലിനീകരണ നിയന്ത്രണം, വനംവകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി)തുടങ്ങിയ വിവിധ വിഷയങ്ങള്‍ മരവ്യവസായ മേഖലയിലെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശ്നപരിഹാരത്തിനുള്ള പ്രായോഗിക നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കോതമംഗലം ഡിവിഷ്ണല്‍ ഫോറസ്റ്റ് ഓഫീസര്‍ സൂരജ് ബെന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറന്‍ മാനേജര്‍ പി.എ നജീബ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments