അറിയിപ്പ്
കൗൺസലർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. 21 നും 40 നും മദ്ധ്യേ പ്രായമുള്ള നിയമ ബിരുദവും, അഭിഭാഷക രംഗത്ത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ എറണാകുളം ജില്ലയിൽ നിന്നുള്ളവർ ആയിരിക്കണം. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 30 ന് വൈകീട്ട് 5ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2422256, 0484 2952256.
അന്താരാഷ്ട്ര യോഗാദിനാഘോഷം സംഘടിപ്പിച്ചു
മരട് നഗരസഭ ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്,കൗൺസിലർമാരായ സി.ആർ.ഷാനവാസ് ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മോളി ഡെന്നി , ജയ ജോസഫ്, ജെയ്നി പീറ്റർ, ഉഷ സഹദേവൻ, ഷീജ സാൻകുമാർ, സീമ കെ. വി,മെഡിക്കൽ ഓഫീസർമാരായ വിനീത് എസ് ഡോ. നമിത എൻ. ആർ, യോഗ ഇൻസ്ട്രക്ടർ ഷൈബി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് യോഗ വിദ്യാർത്ഥികൾ യോഗ നൃത്താവിഷ്കാരവും അവതരിപ്പിച്ചു.
തെങ്ങിൻ തൈകൾ വിൽപനയ്ക്ക്
നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ട ത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കി ലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
ആവശ്യക്കാർക്ക് നേര്യമംഗലം ഫാമിൽ നിന്നും തൈകൾ വാങ്ങാം. കുറഞ്ഞത് പത്ത് തൈകൾ വാങ്ങുന്ന കർഷകർക്ക് നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങ് പുതുകൃഷി പദ്ധതിയിൻ കീഴിൽ സബ്സിഡി ലഭിക്കും. ഫോൺ- 0485 2554240, 9656858850
- Log in to post comments