Post Category
മണല്‍ കടത്ത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു
മുഹമ്മ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചു വരുന്നതും മണല്‍ കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടതും കോടതി നടപടികള്‍ പൂര്‍ത്തീകരിച്ചതുമായ 10 വാഹനങ്ങള്‍ ജൂലൈ 25 ന് 11 മണിക്ക് മുഹമ്മ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് പൊതുലേലം ചെയ്ത് ലേലത്തുക റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിക്ഷേപിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചേര്‍ത്തല അസി. പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍ ചെയര്‍മാനായുള്ള സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും ലേലം. വാഹനങ്ങള്‍ പരിശോധിക്കേണ്ടവര്‍ക്ക് എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ മുഹമ്മ ഐ എസ് എച്ച് ഒയുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2259326.
(പിആർ/എഎൽപി/1842)
date
- Log in to post comments