Post Category
യോഗ ദിനം ആചരിച്ചു
നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ 11- മത് അന്താരാഷ്ട്ര യോഗ ദിനം വി പിഎസ് വി ആയുര്‍വേദ കോളെജ് സെമിനാര്‍ ഹാളില്‍ ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡിഎംഒ ഡോ. ഹെന്ന യാസ്മിൻ അധ്യക്ഷത വഹിച്ചു. ഡോ.വി. പ്രസീത യോഗ ദിന സന്ദേശം നല്‍കി. എഎച്ച്ഡബ്യുസി യോഗ ഇന്‍സ്ട്രക്ടേഴ്സ് യോഗ ഡാന്‍സ്, മാസ് സൂര്യനമസ്‌കാരം, എഎച്ച്ഡബ്യുസി വീഡിയോ പ്രസന്റേഷന്‍ എന്നിവ നടത്തി.
date
- Log in to post comments