സേഫ് പദ്ധതി; അപേക്ഷ ക്ഷണിച്ചു
2006 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിച്ചതും 2020 ഏപ്രിൽ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തതും, 2.50 ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരുമായ പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.നിലവിലുള്ള വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നിർമ്മാണം, അടുക്കള നവീകരണം, അധികമായി റൂം നിർമ്മിക്കൽ, ടൈൽ പാകൽ, വയറിങ്, വൈദ്യുതി കണക്ഷൻ ലഭ്യമാക്കൽ, ഫാൻ, ലൈറ്റ് സ്ഥാപിക്കൽ, പ്ലംബിംഗ് പ്രവർത്തികൾ, ഭിത്തികൾ ബലപ്പെടുത്തൽ, വീടുകളുടെ ചുമർ തേച്ച് പെയിന്റ് ചെയ്യൽ, മേൽക്കൂര നവീകരണം, ടോപ്പ് പ്ലാസ്റ്ററിംഗ്, ശുചിത്വ ടോയ്ലറ്റ് നിർമ്മാണം എന്നീ പ്രവൃത്തികൾക്കാണ് ധനസഹായം ലഭിക്കുക. യോഗ്യരായവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭവന നിർമ്മാണം പൂർത്തിയാക്കി അവസാന ഗഡു കൈപ്പറ്റിയത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, മുൻപ് ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2025 ജൂലൈ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷകൾ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭ്യമാക്കണം.
ഫോൺ: 04931-220315
- Log in to post comments