Skip to main content

അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം വിവിധ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (ജെറിയാട്രിക് കെയര്‍ ),അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (ഡെര്‍മെറ്റോളജിസ്റ്റ്), സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(ഒഫ്താൽമോളജി), സൈക്കോളജിസ്റ്റ്, അര്‍ബന്‍ ജെപിഎച്ച്എന്‍, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്‌സ്, ആര്‍ബിഎസ്‌കെ നേഴ്‌സ്, എം.എല്‍.എസ്.പി തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (ജെറിയാട്രിക് കെയര്‍ ), അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സ്‌പെഷലിസ്റ്റ് ഡോക്ടര്‍  (ഡെര്‍മെറ്റോളജിസ്റ്റ്), സ്‌പെലിസ്റ്റ് ഡോക്ടര്‍(ഒഫ്താൽമോളജി) സൈക്കോളജിസ്റ്റ് ,എന്നീ തസ്തികയിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിന്.

അര്‍ബന്‍ ജെപിഎച്ച്എന്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്‌നേഴ്‌സ്, ആര്‍ബിഎസ്‌കെ നഴ്‌സ്, എം.എല്‍.എസ്.പി എന്നീ തസ്തികയിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 ജൂണ്‍ 29 വൈകിട്ട് അഞ്ചിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക.
ഫോണ്‍ : 0483 2730313, 9846700711.

 

date