Skip to main content

സ്റ്റാഫ് നഴ്സ് നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക്  ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ജി എൻ എം കോഴ്സ്, ബി.എസ് സി നഴ്സിംഗ് പാസായവർക്കും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവർക്കും അപേക്ഷിക്കാം. പ്രായപരിധി 20-45. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും, ആധാർ കോപ്പിയുമായി ജൂൺ 30ന് രാവിലെ 10ന് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കണം. ഫോൺ: 0594 2666439

 

date