Skip to main content

തേര്‍ഡ് ക്യാമ്പ് ഗവ.എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം ഇന്ന് (25)

 

 

തേര്‍ഡ് ക്യാമ്പ് ഗവ.എല്‍പി സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (25) രാവിലെ 10 മണിക്ക് എം. എം മണി എം.എല്‍.എ നിര്‍വഹിക്കും. യോഗത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ് അധ്യക്ഷനാകും.

 

എം.എം മണി എം.എല്‍.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. 

 

പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജിജി.കെ.ഫിലിപ്പ്, മുകേഷ് മോഹനന്‍, ആനന്ദ് സി വി, സി.എസ് യശോദരന്‍, ഷിനി സന്തോഷ്, പി.റ്റി ഷിഹാബ്, വിജി അനില്‍കുമാര്‍, മിനി മനോജ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date