കേരള വനിതാ കമ്മീഷന്‍ തീരദേശ മേഖലാ ക്യാമ്പ് 28, 29 തീയ്യതികളില്‍
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തീരദേശ മേഖലാ ക്യാമ്പ് 2025 ജൂണ്‍ 28, 29 തീയതികളില്‍ കാസര്‍കോട് നടക്കും. ക്യാമ്പിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം ഏകോപനയോഗം സെമിനാര്‍ എന്നിവര്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ആദ്യ ദിനമായ 28ന് രാവിലെ ഒന്‍പതിന് ഗൃഹ സന്ദര്‍ശനം നടത്തും. കിടപ്പ് രോഗികള്‍ ഉള്ളതും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വനിതകളുടെ ഭവനങ്ങളാണ് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നത്. രാവിലെ 11ന് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏകോപനയോഗം ചേരും. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍ അധ്യക്ഷത വഹിക്കുന്ന യോഗം വനിത കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, നീലേശ്വരം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. മല്ലിക, വാര്‍ഡംഗം എം അബ്ദുള്‍ സലാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും.
വനിത കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ ലിജാ ജോസഫ് നന്ദിയും പറയും. തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
രണ്ടാം ദിനമായ 29ന് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായിരിക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍, വൈസ് പ്രസിഡന്റ് പി. ശ്യാമള, നീലേശ്വരം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. മല്ലിക, വാര്‍ഡംഗം എം അബ്ദുള്‍ സലാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും. ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം 2005 നെ കുറിച്ച് അഡ്വ. എം. ആശാലതയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് തൃക്കരിപ്പൂര്‍ മത്സ്യ ഭവനിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. ഐശ്വര്യയും ക്ലാസെടുക്കും. വനിത കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ ലിജാ ജോസഫ് നന്ദിയും പറയും.
- Log in to post comments