Post Category
അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു
കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയംപര്യാപ്തരാകാമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന സംരംഭകരും കരകൗശല വിദഗ്ധരുമായ എബ്രഹാം കുന്നുകണ്ടത്തില്‍, ഫിലിപ്പോസ്, സണ്ണി, ഗോപകുമാര്‍, പി കെ വാസു എന്നിവരെ ആദരിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ ക്ലാസ് നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി രാധാദേവി, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി ആര്‍ വിനു, അസോസിയേഷന്‍ സെക്രട്ടറി ഫിലിപ്പ് കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments