കയ്പമംഗലം അക്ഷര കൈരളി അനുമോദന സദസ്സ് ഇന്ന്
കയ്പമംഗലം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്.ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് വിജയികളെയും ആദരിക്കുന്ന ചടങ്ങായ അക്ഷര കൈരളി അനുമോദന സദസ്സ് 2025 ഇന്ന് (ജൂണ്‍ 28) നടക്കും. മതിലകം സാന്‍ജോ കണ്വെന്ഷന് സെന്ററില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ടി ടൈസണ്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, തൃശ്ശൂര്‍ റൂറല്‍ എസ്.പി. ബി. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. സുഭാഷ് എന്നിവര്‍ മുഖ്യാതിഥികളാകും. മാന്ത്രികന് പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments