Post Category
ഏജന്‍സി റദ്ദാക്കി
ദേശീയ സമ്പാദ്യ പദ്ധതിക്ക് കീഴില്‍ ചാവക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ മഹിളാ പ്രദാന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരുന്ന കെ. ജ്യോതി (സി. എ നമ്പര്‍ 1/95) എന്ന വ്യക്തിയുടെ എം.പി.കെ.ബി.വൈ ഏജന്‍സി റദ്ദാക്കിയതായി ചാവക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡ് പതിച്ചു നല്‍കാതെ ഏജന്റ് നിക്ഷേപകരില്‍ നിന്നും നിക്ഷേപത്തുക പിരിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് നടപടി. ഈ ഏജന്റ് മുഖേന പണം അടച്ചിരുന്ന നിക്ഷേപകര്‍ ഇനി മുതല്‍ ഇയാളുമായി യാതൊരു സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടുള്ളതല്ല. നിക്ഷേപകരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ജൂലൈ 19 നകം ചാവക്കാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണമെന്നും ബി.ഡി.ഒ അറിയിച്ചു. ഫോണ്‍: 0487 2507688.
date
- Log in to post comments