Skip to main content

മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി: ബനഡിക്ട് ഫെർണാണ്ടസ് ചെയർപേഴ്സൺ

മെട്രോ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി ചെയർപേഴ്സണായി എൽ.ഡി.എഫ് പ്രതിനിധി ബനഡിക്ട് ഫെർണാണ്ടസിനെ 

തെരഞ്ഞെടുത്തു. ഇരു വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു ചെയർപേഴ്സണെ കണ്ടെത്തിയത്. കൊച്ചി കോർപ്പറേഷനിലെ 27-ാം ഡിവിഷൻ കൗൺസിലറാണ് ബനഡിക്ട്.

 

 എൽ.ഡി.എഫിന് വേണ്ടി ബെനഡിക്ടും യു.ഡി.എഫിന് വേണ്ടി അഡ്വ. ദീപ്തി മേരി വർഗീസുമാണ് മത്സരിച്ചത്. ഇരു മുന്നണികൾക്കും അഞ്ച് വോട്ടുകൾ വീതമായിരുന്നു ലഭിച്ചത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കളക്ടർ എൻ.എസ്.കെ ഉമേഷായിരുന്നു വരണാധികാരി.

 

മെട്രോപൊളിറ്റൻ പ്രദേശത്തിന് മുഴുവനുമായി കരട് വികസനപദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ്

മെട്രോ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി രൂപീകരിച്ചത്.

date