Skip to main content

മത്സ്യത്തൊഴിലാളി വനിതകൾക്കായി ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

 

മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) ൻ്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.

 

മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുളള മത്സ്യക്കച്ചവടം, പീലിങ്ങ്, മീൻ ഉണക്കൽ, മത്സ്യ സംസ്കരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് പ്രവർത്തന മൂലധനത്തിനായി റിവോൾവിംഗ് ഫണ്ട് ലഭിക്കുന്നതിന് ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പിൽ അഞ്ച് പേർ വീതം ഉണ്ടായിരിക്കണം. പ്രായ പരിധി ഇല്ല. സാഫിൽ നിന്നും ജീവനോപാധി പദ്ധതികൾക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. മത്സ്യക്കച്ചവടം ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50000 രൂപ പലിശ രഹിത വായ്‌പയായി നൽകും. ഓരോ അംഗത്തിനും 10000 രൂപ വീതം ലഭിക്കും. സാഫ് ഫെസിലിലേറ്റർമാർ മുഖേന ആഴ്‌ചയിൽ നിശ്ചിത തുക ഗ്രൂപ്പുകൾ തിരിച്ചടയ്ക്കണം. മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് തുടർന്നും റിവോൾവിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകൾ ജില്ല ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ സാഫിൻ്റെ വെബ്സൈറ്റ്, ഫിഷറീസ് വകുപ്പിൻ്റെ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 25 ന് വൈകിട്ട് അഞ്ചു വരെ മത്സ്യഭവ നുകളിൽ സ്വീകരിക്കും. 

 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847871278, 7736680550, 8943837072, 9846738470.

date