ലോഗോ പ്രകാശനം ചെയ്തു
മൺസൂൺ കാലവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "സഫായ് അപ്നാവോ, ബിമാരി ഭാഗാവോ" ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം വടക്കാഞ്ചേരി നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു. ഭവന, നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 വഴിയാണ് ഇന്ത്യാ ഗവൺമെന്റ്, "സഫായ് അപ്നാവോ ബിമാരി ഭാഗാവോ" ക്യാമ്പയിൻ നടത്തുന്നത്.
മഴക്കാല രോഗങ്ങൾ വരാതിരിക്കുവാൻ ആറ് ശുചിത്വ കാര്യങ്ങൾ പാലിക്കുവാൻ ജൂലൈ ഒന്നു മുതൽ 31 വരെയുള്ള ക്യാമ്പയിനിൽ ആഹ്വാനം ചെയ്തു. നഗരസഭ വൈസ്. ചെയർപേഴ്സൺ ഒ.ആർ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ സി.വി. മുഹമ്മദ് ബഷീർ, എം.എം ജമീലാബി കൗൺസിലർമാരായ എ ഡി. അജി, എസ്.ബി ഐശ്വര്യ, പബ്ലിക് ഇൻസ്പെക്ടർ സിനിൽ, സിദ്ധിക്കുൾ അക്ബർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments