അഡ്മിഷന്‍ കൗണ്‍സിലിങ്ങും സ്പോട്ട് അഡ്മിഷനും ഇന്ന്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ വര്‍ക്കിങ് പ്രൊഫഷണല്‍ ഡിപ്ലോമ അഡ്മിഷന്‍ കൗണ്‍സിലിങ്ങും സ്പോട്ട് അഡ്മിഷനും ഇന്ന് (ജൂലൈ രണ്ട്) നടക്കും. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ രാവിലെ 11 മുതല്‍ 12 വരെ നടക്കുന്ന കൗണ്‍സിലിങില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു രേഖകളുമായി എത്തണം. ഫീസ് അടക്കുന്നതിനായി യു പി ഐ/ ഗൂഗിള്‍പേ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. വര്‍ക്കിങ് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ആകെ ഫീസ് 42,625 രൂപയാണ്. പി ടി എ ഫണ്ട് ക്യാഷ് ആയി അടയ്ക്കണം. ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍സമയത്ത് നല്‍കണം. എന്‍ ഒ സി, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പ്രവേശന സമയത്ത് കൊണ്ടുവരാത്തവരെ അഡ്മിഷനു പരിഗണിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
- Log in to post comments