അറിയിപ്പുകൾ
തൈകള്‍ വില്പനയ്ക്ക്
കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴില്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിന്റെ പരിധിയിലുള്ള മടവൂര്‍ നഴ്സറിയില്‍ നല്ല ഇനം തേക്ക്, രക്തചന്ദനം, വേങ്ങ എന്നീ തൈകള്‍ 23 രൂപ നിരക്കില്‍ വില്‍പ്പനക്കുണ്ട്. ഫോണ്‍ - 8547603816 (റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍), 8547603819 (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍)
അപ്രന്റീസ് ക്ലര്‍ക്ക് നിയമനം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35 വയസ്സ്. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. പ്രതിമാസ സ്റ്റൈപ്പന്റ്റ് 10000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.
കുക്ക്: അഭിമുഖം നാലിന്
കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി 89 ദിവസത്തേക്ക് കുക്കിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം എത്തണം. ഫോണ്‍ - 0495 2741386.
ലേലം 10 ന്
കൊയിലാണ്ടി ഐ.ടി.ഐ വക 1.3808 ഹെക്ടര്‍ സ്ഥലത്തുള്ള തെങ്ങുകളില്‍ നിന്നും മേലാദായം കരാര്‍ ഉറപ്പിക്കുന്ന തിയ്യതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ജൂലൈ 10 നു രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുന്‍പായി തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് വരേണ്ടതും നിരതദ്രവ്യം 2000 രൂപ ഓഫീസില്‍ കെട്ടിവെക്കേണ്ടതുമാണ്. ഫോണ്‍ - 0496 2631129.
സൗജന്യ ഏകദിന ഇ വി വര്‍ക്ക്‌ഷോപ്പ്
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തവനൂരില്‍ 'ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) സര്‍വീസ് ടെക്നോളജീസ്' വിഷയത്തില്‍ ഏകദിന വര്‍ക്ക്ഷോപ്പ് നടത്തുന്നു. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ അഞ്ചിന് നടക്കുന്ന വര്‍ക്ക്ഷോപ്പില്‍ സൗജന്യമായി പങ്കെടുക്കാം. ഫോണ്‍ -9495999658/9072370755. രജിസ്റ്റര്‍ ലിങ്ക്: https://forms.gle/Syr16iA5eafr7h9W7.
ഏകദിന പ്രകൃതി പഠന ക്യാമ്പ് അപേക്ഷ ക്ഷണിച്ചു
കേരള വനംവകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഞ്ജാന വ്യാപന വിഭാഗം ഈ വര്‍ഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠനകേന്ദ്രങ്ങളില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. വിദ്യാലയങ്ങള്‍ ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്ര ചെലവ് സ്വന്തം വഹിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും. വിദ്യാര്‍ത്ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത വിദ്യാലയങ്ങള്‍, ഫോറസ്ട്രി, ഇക്കോ, നേച്ച്വര്‍ ക്ലബ്ബ്, ഇസ.സി, എല്‍സി.ജി, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, ഭൂമിത്രസേന, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ഊര്‍ജ്ജ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരകിണര്‍, കോഴിക്കോട് 673028 എന്ന വിലാസത്തില്‍ ജൂലൈ 15 നകം ലഭിക്കണം. ഫോണ്‍ - 8547603871.
മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍ നാല് പ്രോജക്ട് ഓഫീസിന് കിഴിലെ നാല് സെക്ടറുകളിലെ 130 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നോ/ സ്ഥാപനങ്ങളിൽ നിന്നോ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 ഉച്ച രണ്ട് മണി. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495 2481145.
പാല്‍ വിതരണം: ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ രണ്ട് സിഡിപിഒ യുടെ കാര്യാലയത്തിനു കീഴിലെ നാല് സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം സെക്ടര്‍ തലത്തില്‍ പാല്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 ഉച്ച രണ്ട് മണി. ഫോണ്‍. :0495-2373566.
- Log in to post comments