Skip to main content
പുതുശേരി ഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

വിദ്യാഭ്യാസ രംഗത്ത് മികച്ച മാറ്റം:  ഡെപ്യൂട്ടി സ്പീക്കര്‍

വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സാധ്യമായതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പുതുശേരി ഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി.
അത്യാധുനിക സംവിധാനങ്ങളുമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തിയെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 52.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സരസ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ പൂതക്കുഴി, പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാര്‍, സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആഷ്, എഇഒ സീമാ ദാസ്, സ്‌കൂള്‍ പ്രധാനധ്യാപിക റ്റി.ഡി മഞ്ജു എന്നിവര്‍ പങ്കെടുത്തു.

 

date