ആളൂർ പഞ്ചായത്ത് 12ാം വാർഡിൽ പെരുംന്തുരുത്തി വിശ്വംഭരൻ കമ്മ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു
72 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ മുതൽമുടക്ക്. ഹാളിൽ അടുക്കള, ടോയ്ലറ്റ് സൗകര്യങ്ങൾ, ഗോവണി എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ നിർമാണം പുരോഗമിച്ച് വരികയാണ്. രണ്ട് മാസമാണ് പൂർത്തീകരണ കാലാവധി. ഹാൾ പണിയുന്നതിനു സൗജന്യമായി സ്ഥലം വിട്ടു നൽകിയ മല്ലിക വിശ്വംഭരനെ മെമെന്റോ നൽകി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ പി കെ ഡേവിസ് മാസ്റ്റർ, സംഘാടക സമിതി ചെയർമാൻ ടി കെ രാജൻ, വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, കൈപ്പമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിത ബാബു, ആളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സന്ധ്യ നൈസൻ, ബ്ലോക്ക് മെമ്പർ ജുമൈല സഗീർ, വാർഡ് മെമ്പർ രേഖ സന്തോഷ്, എം സി സന്ദീപ്, എം ബി ലത്തീഫ്, ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി സുനിൽ കെ എൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments