Skip to main content

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സീ  സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്യുന്നു

2025 -2026 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിൽപരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്  സീ സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്യുന്നു.  75 ശതമാനം സബ്‌സിഡിയോടെ 10000 രൂപ  വിലമതിക്കുന്ന കടൽ സുരക്ഷാ കിറ്റുകളിൽ ലൈഫ് ബോയ ,വാട്ടർ പ്രൂഫ് ടോർച്ച്‌ ,വിവിധ ഉപകരണങ്ങൾ,പ്രഥമ ശുശ്രൂഷ കിറ്റ് എന്നിവയുണ്ടാകും . അപേക്ഷകർ മത്സ്യത്തൊഴിലാളി  ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യബന്ധനത്തിൽ സജീവമായ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ  ആകണം .അപേക്ഷകന് സാധുതയുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ,Re -AL  ക്രാഫ്റ്റിന് കീഴിലുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ,ബയോമെട്രിക് കാർഡ് അല്ലെങ്കിൽ ഫിഷറീസ് ഐഡി,ക്യു ആർ കോഡ് ഉള്ള ആധാർ കാർഡ് എന്നിവ ഉണ്ടാവണം.ബയോഡേറ്റ അർഹത സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കൊപ്പം വെള്ളക്കടലാസിൽ സമർപ്പിച്ച അപേക്ഷ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ,കാസർകോട് ,കുമ്പള എന്നീ മത്സ്യഭവനുകളിൽ  ജൂലൈ 15 നകം  ലഭിച്ചിരിക്കണം

 

 .ഫോൺ -0467 2202537 

 

date