Skip to main content

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനാകും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയാകും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ മുഖ്യപ്രഭാഷണവും ഐ.വി. ദാസ് അനുസ്മരണവും നടത്തും. സ്‌കൂള്‍ പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ അനുമോദിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ കൃതിയെ ആസ്പദമാക്കി റീഡിംഗ് തീയേറ്റര്‍ അവതരണം നടക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി.കെ.ജി. നായര്‍,  ജി. കൃഷ്ണകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് , കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date