വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണം - സ്പീക്കര്‍
വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ ബേബി, എന്‍.സി. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ പി. ആരിഫ, പി. ബഷീര്‍, പി. അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ദുല്‍ നാസര്‍, പ്രധാനധ്യാപിക എസ്. പ്രഭ, പിഡബ്ല്യുഡി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കളത്ത്, പി.ടി.എ. പ്രസിഡണ്ട് പി.വി. അബൂബക്കര്‍ സിദ്ദീഖ്, എസ്.എം.സി ചെയര്‍മാന്‍ പി.കെ. അബ്ദുല്ല മൗലവി, പി.ടി.എ. വൈസ് പ്രസിഡന്റ് എ. സക്കീര്‍ ഹുസൈന്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ സി. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
- Log in to post comments