ഇതു വരെ 5069 ഹാജിമാർ മടങ്ങിയെത്തി:
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് യാത്രയായ 16482 ഹാജിമാരിൽ, മൂന്നു എംബാർക്കേഷനിലുമായി ഹാജിമാരുടെ മടക്ക യാത്ര തുടരുന്നു. കേരളത്തിലെ മൂന്ന് എംബാർക്കേഷനിലുമായി ഇതു വരെ 24 വിമാനങ്ങളിലായി 5069 പേർ തിരിച്ചെത്തി. കാലിക്കറ്റ് എംബാർക്കേഷനിൽ 12 വിമാനങ്ങളിലായി 2045 തീർത്ഥാടകർ തിരിച്ചെത്തി. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകരിൽ 9 വിമാനങ്ങളിലായി 2533 പേർ തിരിച്ചെത്തി. കണ്ണൂർ എംബാർക്കേഷനിൽ ജൂൺ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരിൽ 3 വിമാനങ്ങളിലായി 491 പേരും തിരിച്ചെത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും ഹജ്ജിന് യാത്രയായവരിൽ 12 പേർ സൗദിയിൽ വെച്ച് മരണപ്പെട്ടിട്ടുണ്ട്.
കാലിക്കറ്റ് എംബാർക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേക്കുള്ളത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്രാ വിമാനം ജൂലായ് 11ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിലാണ്.
- Log in to post comments