ഐ.ടി.ഐ പ്രവേശനം 2025
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി. പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍-മെട്രിക്ക് ട്രേഡിലേയ്ക്ക് 2025 അദ്ധ്യയനവര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 14 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗം, 10 ശതമാനം പട്ടികവര്‍ഗ്ഗം, 10 ശതമാനം മറ്റുവിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സൗജന്യ പരിശീലനത്തിന് പുറമേ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡി ടൂര്‍ അലവന്‍സ്, വര്‍ക് ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. താത്പര്യമുള്ളവര്‍ https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജൂലൈ 16 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9746158783
- Log in to post comments