അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, വിദ്യാര്‍ത്ഥികളുടെ ഭാഷാപ്രശ്‌നം പരിഹരിക്കുക, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഡി.എഡ്, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവിലുള്ള ഒഴിവുകള്‍ നാല്. ഗോത്ര ഭാഷ, സംസ്‌കാരം, ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളില്‍ പ്രാവീണ്യം എന്നിവ അഭികാമ്യം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931-220315
- Log in to post comments