Skip to main content

നഴ്‌സ് നിയമനം

മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സി (ഗ്രേഡ് 2) നെ നിയമിക്കുന്നു. എ.എന്‍.എം/ജെ.പി.എച്ച്.എന്‍ സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു ഒഴിവാണുള്ളത്. അപേക്ഷകര്‍ക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8ന് രാവിലെ 10.30 ന് മൊറയൂര്‍ എഫ്.എച്ച്.സി. ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832774300

 

date