Skip to main content

ടെൻഡർ ക്ഷണിച്ചു

പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലെ 193 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം,ശനി) മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്കോ, കുടുംബശ്രീ സംരംഭകർ മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
അകലക്കുന്നം പഞ്ചായത്തിലെ 23, എലിക്കുളം പഞ്ചായത്തിലെ 24, കൂരോപ്പട പഞ്ചായത്തിലെ 28, പള്ളിക്കത്തോട് പഞ്ചായത്തിലെ 18, മീനടം പഞ്ചായത്തിലെ 15, പാമ്പാടി പഞ്ചായത്തിലെ 38, മണർകാട് പഞ്ചായത്തിലെ 25, കിടങ്ങൂർ പഞ്ചായത്തിലെ 22 എന്നീ അങ്കണവാടികളിലേക്കാണ് മുട്ട വിതരണം നടത്തേണ്ടത്. ടെൻഡർ ഫോറം പാമ്പാടി ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച ടെൻഡറുകൾ ജൂലൈ 10ന് ഉച്ചകഴിഞ്ഞ് 2.30ന് മുൻപ് ബന്ധപ്പെട്ട പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം.ഫോൺ: 0481-2551510,8590188338,9946437605.
 

date