Skip to main content

ആർ.ടി. ഓഫീസ്: ഫയൽ തീർപ്പാക്കൽ അദാലത്ത്്

റീജണൽ ട്രാൻസ്പോർട് ഓഫീസിൽ 2025 മേയ് 31 വരെ നൽകിയിട്ടുള്ള അപേക്ഷകളിൽ തുടർനടപടിയെടുക്കുന്നതിനായി ജൂലൈ 10ന് മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത്് സംഘടിപ്പിക്കുന്നു. ജൂലൈ പത്താം  തീയതിക്കുള്ളിൽ നൽകിയിട്ടുള്ള ഏതെങ്കിലും ഫയൽ കോട്ടയം റീജണൽ ട്രാൻസ്പോർട് ഓഫീസിൽ തീർപ്പാക്കാനുള്ള വാഹന - ലൈസൻസ് ഉടമകൾ  തിരിച്ചറിയൽ രേഖയുമായി  അന്നേദിവസം  റീജണൽ ട്രാൻസ്പോർട് ഓഫീസിൽ എത്തണം.

date