പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ കെട്ടിട ശിലാസ്ഥാപനവും ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്‌ഘാടനവും മൂന്നിന്
പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ കെട്ടിട ശിലാസ്ഥാപനവും ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്‌ഘാടനവും മൂന്നിന്
അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 30 പെൺകുട്ടികൾക്ക് സൗജന്യ താമസ പഠന സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് കാഞ്ഞങ്ങാട് നഗരസഭക്ക് കീഴിൽ ചെമ്മട്ടംവയലിൽ പട്ടികജാതി വികസനവകുപ്പിൻറെ പെൺകുട്ടികൾക്കായുള്ള ഹോസ്റെലിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച്ച രാവിലെ ഒൻപതിന് നടക്കും. അരക്കോടി രൂപ ചെലവിലാണ് ഹോസ്റ്റലിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക . പത്തുലക്ഷം രൂപ ചിലവിട്ടു നിർമിച്ച ഡിജിറ്റൽ ക്ലാസ് റൂമിന്റെയു കമ്പ്യൂട്ടർ ലാബിന്റെയും ഉൽഘാടനവും ഇതോടൊപ്പം നടക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ വി സുജാത ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വ്വഹിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിക്കും. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത, പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശന്‍, കെ പ്രഭാവതി നഗരസഭാ കൗണ്‍സിലര്‍മാരായ വി വി രമേശന്‍, കെ കെ ജാഫര്‍, കെ കെ ബാബു, എം ബല്‍രാജ്, കെ വി മായാകുമാരി, വിനീത് കൃഷ്ണന്‍, വി സൗദാമിനി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി മിനി എന്നിവര്‍ സംസാരിക്കും.
- Log in to post comments