Skip to main content

ഓട്ടോമാറ്റിക് ഇലക്ട്രിക് വീല്‍ ബാരോ ; പേറ്റന്റിനായുള്ള കാത്തിരിപ്പിൽ എല്‍ബിഎസ് വിദ്യാര്‍ത്ഥികള്‍

 

കൈകള്‍ കൊണ്ട് ഉന്തി പ്രവര്‍ത്തിപ്പിക്കുന്ന സാധാരണ വീല്‍ ബാരോകള്‍ക്ക് പകരമായി വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ ബാരോ നിര്‍മ്മിച്ച് എല്‍ബിഎസ് എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍.ശാരീരിക അധ്വാനം കുറച്ച് പൂര്‍ണ്ണമായും ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ ബാരോ വ്യവസായ ഇടങ്ങളിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകാരപ്രദമാണ് . എ. പി. ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ധനസഹായത്തോടെ ആണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അധ്യാപകരായ പ്രൊഫസര്‍ ജയകുമാര്‍, ഡോ. അസീം എന്നിവരുടെ നേതൃത്വത്തില്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പി പൃഥ്വിരാജ്, വി ആതിര, വി അജയ് കൃഷ്ണന്‍, വൈഷ്ണവി പ്രേമം, ആകാശ് ബാബു, ആര്‍. കെ രമിത്ത് എന്നിവരാണ് ആണ് വീല്‍ ബാരോ രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നിൽ പ്രവര്‍ത്തിച്ചത്. ഈ പുത്തന്‍ ആശയത്തിനായുള്ള ഇന്ത്യന്‍ പേറ്റന്റ് നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

date