Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ജൂലൈ 5ന് രാവിലെ 11 മുതല്‍ ഒരു മണി വരെ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.

അതിയന്നൂർ ബ്ലോക്ക് പ്രദേശത്തെ അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.

date