Skip to main content

ഖാദി ഗ്രാമസൗഭാഗ്യ നവീകരിച്ച തൊടുപുഴ ഷോറും ഉദ്ഘാടനം നാളെ (3)

 

 

ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ തൊടുപുഴ മാതാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി ഗ്രാമ സൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 3) രാവിലെ 10.30ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കും. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ. ദീപക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ജെ. ജോസഫ് എം എല്‍ എ ഭദ്രദീപം കൊളുത്തും. ചടങ്ങില്‍ വിവിധ രാഷ്ട്രീയസാംസ്‌കാരിക സാമൂഹികരംഗത്തെ നേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date