Skip to main content

ആർദ്രം; ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ്

 

 

ക്യാൻസർ രോഗനിർണയം കാൻസർ രോഗ സാധ്യതയുള്ളവരെ പരിശോധിക്കാനുള്ള സംവിധാനം എല്ലാ ആശുപത്രികളിലും ലഭ്യമാക്കി. കാൻസർ നിർണ്ണയ സംവിധാനങ്ങൾ ഒരുക്കി.

 പദ്ധതിയുടെ ഭാഗമായി വിലകൂടിയ കാൻസർ മരുന്നുകൾ കാരുണ്യ ഫാർമസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി സീറോ പ്രോഫിറ്റ് ആന്റി-വിലയ്ക്ക് രോഗികൾക്ക് ലഭ്യമാക്കുന്നതിനായി കാരുണ്യ സ്പർശം കാൻസർ ഡ്രഗ്‌സ് പദ്ധതി പ്രവർത്തിക്കുന്നുണ്ട്.

"ആരോഗ്യം ആനന്ദം - അകറ്റാം അർബുദം" ജനകീയ കാൻസർ ക്യാമ്പയിൻ്റെ ആദ്യ ഘട്ടത്തിൽ ജില്ലയിൽ1,45,892 പേരുടെ ക്യാൻസർ പരിശോധന നടത്തി.2,912 പേരെ തുടർ പരിശോധനയ്ക്കായി നിർദ്ദേശിച്ചു.

 

ആർദ്രം മിഷനിലൂടെ കാസർകോട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പരിവർത്തനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 39 കുടുംബാരോഗ്യ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുകയും നിലവിൽ 34 (87%)സ്ഥാപനങ്ങളുടെ പണി പൂർത്തീകരിക്കുകയും ചെയ്തു. ജൂലൈ,ആഗസ്ത് മാസത്തോടെ 35 ആശുപത്രികളുടെ പണി പൂർത്തീകരിച്ച് 90 ശതമാനം മികവ് കൈവരിക്കാനും ലക്ഷ്യമിടുന്നു. 

 

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തിരഞ്ഞെടുത്ത അഞ്ച് സ്ഥാപനങ്ങളിലും മിഷൻ്റെ ഭാഗമായുള്ള പണി പൂർത്തീകരിച്ച് 100 ശതമാനവും കൈവരിച്ചിട്ടുണ്ട്.  

 

  ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആർദ്രം മിഷന്റെ ഭാഗമായി അഞ്ച് സ്ഥാപനങ്ങളിൽ ഐസൊലേഷൻ വാർഡുകൾക്കായുള്ള പ്രവർത്തികൾ ആരംഭിക്കുകയും നിലവിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തികൾ പൂർത്തീകരിക്കുകയും ബാക്കിയുള്ളതിൽ രണ്ടെണ്ണത്തിൻ്റെ പ്രവർത്തനങ്ങൾ ആഗസ്ത് പൂർത്തിയാകും. 

 

date