Skip to main content

ജില്ലയിലെ 931പേർക്ക് സൗജന്യ ക്യാൻസർ ചികിത്സ ലഭിച്ചു

 

ആർദ്രം മിഷൻ ഒന്നാം ഘട്ടത്തിൽ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ജില്ലയിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള 671, 285 പേരിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ 67,778 പേർക്ക് ജീവിതശൈലി രോഗ സാധ്യത കണ്ടെത്തുകയും 52 302 പേർക്ക് പരിശോധന പൂർത്തിയാക്കുകയും 16646 പേർക്ക് പുതുതായി രക്താതിമർദവും 18 11 പേർക്ക് പുതുതായി പ്രമേഹവും കണ്ടെത്തി. 87 ശതമാനം സർവ്വേ പൂർത്തീകരിച്ചു.

 രണ്ടാംഘട്ടത്തിൽ 686,287 പേരിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ 185 917 ജീവിതശൈലിരോഗ സാധ്യത കണ്ടെത്തുകയും 32516 പേരുടെ പരിശോധന പൂർത്തിയാക്കുകയും 7323 പേർക്ക് പുതുതായി രക്താതിമർദവും 988 പേർക്ക് പുതുതായി പ്രമേഹവും കണ്ടെത്തി. 75 ശതമാനം സർവ്വേ പൂർത്തീകരിച്ചു.

 

 

date