സെപ്റ്റംബറോടെ 100 ശതമാനം വാതിൽപ്പടി കളക്ഷൻ കൈവരിക്കും
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ മെയ് 31 വരെ 82ശതമാനം വാതിൽപ്പടി കളക്ഷൻ പ്രവർത്തനങ്ങളും 61.63 ശതമാനം യൂസർ ഫീ ശേഖരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 20ന് കണക്കുകൾ പ്രകാരം എം.സി.എഫ് ഇല്ലാത്ത മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പബ്ലിക് ബിൻ ഇല്ലാത്ത ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തനക്ഷമമല്ലാത്ത കമ്മ്യൂണിറ്റി ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുള്ള അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിലവിലുണ്ട്. ദ്രവമാലിന്യ സംസ്കരണത്തിനായി കെ ആർ ഡബ്ലൂ എസ് എ മുഖേന എട്ട് പദ്ധതികളുടെ പ്രവർത്തികൾ നടന്നു വരുന്നു. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളും മംഗൽപാടി ഗ്രാമപഞ്ചായത്തും ബയോ മൈനിങ് പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു. സാനിറ്ററി വേസ്റ്റ് മാനേജ്മെൻറ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത ആറ് പദ്ധതികളിൽ നീലേശ്വരം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2 പദ്ധതികളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. മെയ് 31 ലെ കണക്കുകൾ പ്രകാരം 62 ശതമാനം പൂർത്തീകരിച്ച യൂസർഫീസ് ശേഖരണം സെപ്റ്റംബർ മാസത്തോടുകൂടി 100 ശതമാനം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ജില്ലയിലെ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിക്ഷേപ സംവിധാനങ്ങൾ ഇല്ലാത്ത 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആഗസ്റ്റ് മാസത്തോടുകൂടി ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കാൻ ആണ് പദ്ധതിയിടുന്നത്.
- Log in to post comments